മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും സി പി എം പുറത്താക്കി

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളേയും സിപിഎം പുറത്താക്കി. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പുറത്താക്കിയത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് സപിഎം നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഇരുവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നല്‍കിയത്.

LEAVE A REPLY