പ്രധാനമന്ത്രിക്ക് കത്തയച്ചത് രാജ്യത്തെ അനീതി കണ്ട്: അടൂർ

തിരുവനന്തപുരം: രാജ്യത്തെ അനീതി കണ്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കേസ് സംബന്ധിച്ച്‌ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കത്ത് ശരിയായ രീതിയില്‍ ഭരണകൂടം മനസിലാക്കണം. ഭരണകൂടത്തിന്‍റെ നിലപാട് ദോഷകരമാണ്. ഇത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്നും അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര മേഖലയിലെഅടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം 50 പ്രമുഖര്‍ക്കെതിരെബിഹാര്‍ സദാര്‍പൊലീസ്​ കേസെടുത്തിരുന്നു.

LEAVE A REPLY