സ്ത്രീ പീഡനത്തെ ന്യായീകരിച്ച് ഭാഗ്യരാജ് ?

ചെന്നൈ: സ്ത്രീകൾക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയ നടനും സംവിധായകനുമായ ഭാഗ്യരാജ് വിവാദത്തിലകപ്പെട്ടു.പൊള്ളാച്ചി കൂ‌ട്ടപീഡനം പ്രമേയമാകുന്ന ‘കരുത്തുകൾ പതിവ് സെയ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങളാണു് ഭാഗ്യരാജിനെ കുടുക്കുന്നത്.

‘മൊബൈൽ ഫോണിന്റെ വരവോടെ സ്ത്രീകളുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. രഹസ്യ ബന്ധങ്ങളുണ്ടെങ്കിൽ പുരുഷന്മാർ ഭാര്യമാരെ ശല്യപ്പെടുത്തില്ല. എന്നാൽ, രഹസ്യ ബന്ധം സ്ത്രീകൾക്കാണെങ്കിൽ അവർ ഭർത്താവിനെയും കുട്ടികളെയും കൊല്ലും’- അദ്ദേഹം പറഞ്ഞു.പീഡനത്തിനു പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും ‌സ്ത്രീകളും കുറ്റക്കാരാണെന്നുമായിരുന്നു മറ്റൊരു പരാമർശം.

പൊള്ളാച്ചി പീഡനത്തിന് പ്ര‌തികൾ മാത്രമല്ല ഉത്തരവാദികളെന്നും ചിലരുടെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുക മാ‌ത്രമാണ് അവർ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

SHARE

LEAVE A REPLY