ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

ഡല്‍ഹി : മധ്യപ്രദേശിലെ തിക്കംഗറില്‍ ബിജെപി നേതാവ് ഉമാഭാരതിയുടെ മരുമകനും പാര്‍ട്ടി എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് . രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

എംഎല്‍എക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . എന്നാല്‍ അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ എംഎല്‍എ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ അധികൃതട് വ്യക്തത വരുത്തിയിട്ടില്ല .

അതേസമയം സംഭവം ആസൂത്രിതമാണെന്നാണ് എംഎല്‍എ വാദം . താനോ തന്‍റെ വാഹനമോ ഈ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല .

അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു താനെന്നും അദ്ദേഹം വ്യക്തമാക്കി .

അപകടത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ ഡ്രൈവറെ വിളിച്ച്‌ കാര്യം അന്വേഷിച്ചു . അപകടം നേരില്‍ കണ്ടുവെന്നും രണ്ട് ഓട്ടോറിക്ഷകളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നതുമെന്നുമാണ് ഡ്രൈവര്‍ തന്നോട് പറഞ്ഞതെന്നും എംഎല്‍എ പോലീസിനോട് പറഞ്ഞു .

LEAVE A REPLY