ആരേ കോളനിയിലെ മരം മുറിക്കലിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്

മും​ബൈ: മെ​ട്രോ​യു​ടെ കാ​ര്‍ ഷെ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി മും​ബൈ ആ​രേ കോ​ള​നി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക്. ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, അ​ശോ​ക് ഭൂ​ഷ​ണ്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ത​ല്‍​സ്ഥി​തി തു​ട​രാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. മ​രം​മു​റി​ക്കി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഉ​റ​പ്പ് ന​ല്‍​കി.

മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റാനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥി റിഷവ് രഞ്ജന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി വനം പരിസ്ഥിതി കേസുകള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

പൂജാ അവധിക്ക് ശേഷം ഒക്ടോബര്‍ 21ന് ഹര്‍ജി പരിസ്ഥിതി ബെഞ്ച് പരിഗണിക്കും.

മെട്രോ കാര്‍ ഷെഡ്ഡിനായി ആരേ കോളനിയില്‍നിന്ന് മുറിക്കേണ്ട മരങ്ങള്‍ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ മരങ്ങള്‍ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

കാ​ര്‍ ഷെ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി മും​ബൈ മെ​ട്രോ കോ​ര്‍​പ​റേ​ഷ​നാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​ത്. മ​രം മു​റി​ക്കു​ന്ന​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​യ​ത്.

LEAVE A REPLY