ചര്‍മ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആരിവേപ്പ്

ത്വക്ക് സംബന്ധമായ പല അസുഖങ്ങള്‍ക്കും പരമ്പരാഗതമായി നാം ഉപയോഗിച്ചു വരുന്ന ഔഷധമാണ് ആരിവേപ്പ്. എന്നാല്‍ ആരിവേപ്പിന്റെ മറ്റു ഗുണങ്ങളെക്കുറിച്ച് ചുരുങ്ങിയ അറിവേ നമുക്കുള്ളൂ. രക്തം ശുദ്ധീകരിക്കുവാനും ശരീരത്തിലെ വിഷാംശം നീക്കുവാനും പൊള്ളലേറ്റും അല്ലാതെയുമുണ്ടായ മുറിവുകള്‍ ഭേദമാക്കാനുമെല്ലാം ആരിവേപ്പിന് സാധിക്കും.

രോഗ പ്രതിരോധം
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആരിവേപ്പ് ഉത്തമമാണ്. ആരിവേപ്പിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബല്‍ ഗുണങ്ങളാണ് ഇതിനു കാരണം.
തെയിലയ്ക്ക് പകരം ആരിവേപ്പിന്റെ ഒന്നോ രണ്ടോ ഉണക്കിയ ഇല തിരുമ്മി പൊടിച്ച് ചൂടുവെള്ളത്തിലിട്ട് കുടിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ തടയുവാനും സാധിക്കും.

വിഷാംശം നീക്കുവാന്‍
ആരിവേപ്പിന്റെ ഇലയ്ക്ക് വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുവാനുള്ള കഴിവുണ്ട്. ആരിവേപ്പില പൊടിച്ച് പശുവിന്‍ നെയ്യില്‍ ചാലിച്ച് കഴിക്കുന്നതിലൂടെ ഈ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ച്് ശരീരത്തില്‍ അടിഞ്ഞിട്ടുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യും.

പ്രമേഹം
ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരിവേപ്പിന് കഴിയുമെന്നാണ് കണ്ടെത്തല്‍. ശരീരത്തിന് ആവശ്യമായ തോതില്‍ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കാന്‍ ആരിവേപ്പിന് സാധിക്കുമത്രെ.

മാശയ രോഗങ്ങള്‍
ആമാശയത്തെ രോഗമുക്തമാക്കി വെക്കാന്‍ ആരിവേപ്പ് ഉപയോഗിക്കാം. അള്‍സര്‍, ഉദര സ്തംഭനം, മലബന്ധം, കൊളുത്തിപിടിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആരിവേപ്പ് ഒരുത്തമ പ്രതിവിധിയാണ്. ദഹന പ്രക്രിയ മെച്ചപ്പെടുത്തി ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആരിവേപ്പ് സഹായിക്കുന്നു.

ന്തസംരക്ഷണം
പണ്ട് ആരിവേപ്പിന്റെ തണ്ടുപയോഗിച്ച് പല്ലുതേക്കുന്ന ശീലം നമുക്കിടയില്‍ നിലനിന്നിരുന്നു. ഇന്നും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് തുടരുന്നു. ദന്ത സംരക്ഷണത്തില്‍ ആരിവേപ്പിനുള്ള പ്രാധാന്യമാണ് ഇതിനു കാരണം. വിപണിയില്‍ ലഭ്യമായ ദന്ത സംരക്ഷണ വസ്തുക്കളില്‍ ഭൂരിഭാഗവും ആരിവേപ്പ് ചേര്‍ത്തതാണ്. ആരിവേപ്പിന്റെ ആന്റീ ബാക്ടീരിയല്‍ ഘടകങ്ങള്‍ വായില്‍ ബാക്ടീരിയകള്‍ പെരുകുന്നതു തടഞ്ഞ് പല്ലിനെ സംരക്ഷിക്കുന്നു. വായനാറ്റം മോണവീക്കം തുടങ്ങിയവ ഭേദമാക്കുന്നു.

ര്‍മ്മ സംരക്ഷണം
ആരിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ കുരുക്കള്‍, ചര്‍മ രോഗങ്ങള്‍, ശരീര ദുര്‍ഗന്ധം, മുഖക്കുരു തുടങ്ങിയവ മാറിക്കിട്ടും.
ആരിവേപ്പില അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവും കറുത്തപാടുകളും ഇല്ലാതാകും.
മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും ആരിവേപ്പ് അരച്ചിട്ടാല്‍ അണുബാധയുണ്ടാകില്ല. മുറിവു പെട്ടെന്നുണങ്ങാനും സഹായിക്കും.

കേശസംരക്ഷണം
ആരിവേപ്പിട്ട് തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം തലകഴുകാന്‍ ഉപയോഗിച്ചാല്‍ താരന്‍, മുടികൊഴിച്ചില്‍, ശിരോചര്‍മ്മത്തിന്റെ വരള്‍ച്ച എന്നിവ ഇല്ലാതാക്കാം.

SHARE

LEAVE A REPLY