കൊ.വ. 1088 മകരം 10നു് (ക്രി.വ. 1913 ജനുവരി 22) തന്റെ നാല്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം മരിച്ചത്. മഹാഭാരതം പോലെത്തന്നെ, മറ്റു പുരാണങ്ങൾകൂടി മലയാളത്തിലേക്കു് പരിഭാഷ ചെയ്യണമെന്നു് അദ്ദേഹത്തിനു് അത്യന്തം ആഗ്രഹമുണ്ടായിരുന്നു.

“കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി
പൊഴിഞ്ഞൂറും രസാൽ വേറെച്ചുഴിഞ്ഞൂക്കിൽപ്പിടിക്കണം.
പതിനെട്ടു പുരാണങ്ങൾ പതിരറ്റു കിടക്കവേ
മതി മങ്ങിച്ചീ പ്രവൃത്തി മതിയാക്കുകിൽ നഷ്ടമാം”

എന്നാണു് ഭാരതതർജ്ജമയ്ക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോടു് പറഞ്ഞിരുന്നതു്. എന്നാൽ ആകസ്മികമായി വന്ന അസുഖവും ദേഹവിയോഗവും അദ്ദേഹത്തിന്റെ ആ മോഹം സാധിച്ചുകൊടുത്തില്ല.

—————-
വ്യാസ മഹാഭാരതം

ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതം അദ്ദേഹം എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്തു . ‘ശ്രീമഹാഭാരതം’ എന്ന പേരിൽ അദ്ദേഹം രചിച്ച ഈ ഗ്രന്ഥം ‘ഭാഷാഭാരതം’ എന്ന പേരിലും അറിയപ്പെടുന്നു.

സംസ്കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും മഹത്സംഭാവനയായി കണക്കാക്കപ്പെടുന്നത്. ഇത്ര ബൃഹത്തായ ഒരു കൃതി വൃത്താനുവൃത്തം-പദാനുപദം ഒരാൾ തന്നെ തർജ്ജമ ചെയ്തതിനു വേറെ ഉദാഹരണം ഇല്ല. പച്ചമലയാളത്തിലേക്ക് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ തർജ്ജമ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ തർജ്ജമ ഇതിനുദാഹരണമാണ്. അത് ഇങ്ങനെ ആയിരുന്നു:-

സംസ്കൃതം<<<<<
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതോയുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ
കിമകുർവത സഞ്ജയ

>>>>>പരിഭാഷ
ധർമ്മക്ഷേത്രം കുരുക്ഷേത്രം,
പുക്കുപോരിന്നിറങ്ങിയോർ,
എൻകൂട്ടരും പാണ്ഡവരും,
എന്തേ ചെയ്തിതു സഞ്ജയാഷേക്സ്പിയറുടെ ഹാംലെറ്

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തെപ്പറ്റി അധികമാരും വിശദമാക്കിയിട്ടില്ല. ഈ ഭാഷയില്‍ അദ്ദേഹം വളരെ പിന്നോക്കമായിരുന്നുവെന്നാണ് ഇതുവരെ ഉണ്ടായിട്ടുള്ള വിശദീകരണം. എന്നിട്ടും അദ്ദേഹം രണ്ട് ഇംഗ്ലീഷ് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഷേക്സ്പിയറുടെ ഹാംലെറ്റും ഒഥല്ലോയുമായിരുന്നു ആ കൃതികള്‍. കാവ്യത്തിന്റെ ജീവചൈതന്യത്തിന് കോട്ടംതട്ടാതെ നടത്തിയ വിവര്‍ത്തനമാകട്ടെ മലയാളത്തിലാക്കിയ ഷേക്സ്പിയര്‍ കൃതികളില്‍ ഏറ്റവും ഉത്തമങ്ങളായി വിലയിരുത്തുന്നു. ഷേക്സ്പിയര്‍ കൃതികളുമായി തമ്പുരാന്‍ പരിചയപ്പെടുന്നത് തൃപ്പൂണിത്തുറയില്‍ വെച്ചാണ്.രാജകുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് ഇംഗ്ലീഷ് അറിയാമായിരുന്നതുകൊണ്ട് ഈ കൃതികളെക്കുറിച്ച് തമ്പുരാനോട് ഇടയ്ക്കിടെ സംസാരിക്കുമായിരുന്നു.

തിരികെ കൊടുങ്ങല്ലൂരില്‍ വന്നശേഷം വീണ്ടും തൃപ്പൂണിത്തുറ കൊട്ടാരത്തിലെത്തി ഷേക്സ്പിയര്‍ കൃതികള്‍ തര്‍ജമ ചെയ്യാനുള്ള തീരുമാനമറിയിച്ചു. ഈ സമയം എം. രാമച്ചന്‍ നെടുങ്ങാടിയെ തമ്പുരാൻ പരിചയപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇംഗ്ലീഷ് ഭാഷയില്‍ പണ്ഡിതനായിരുന്നു. എന്നാല്‍, മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പ്രാപ്തിയില്ലായിരുന്നു. ആദ്യം ഹാംലെറ്റാണ് വിവര്‍ത്തനത്തിന് തിരഞ്ഞെടുത്തത്. രണ്ടാമത് ഒഥല്ലോയും. നെടുങ്ങാടി ഗദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യും. തമ്പുരാന്‍ അതിനെ പദ്യരൂപത്തിലാക്കും. നോട്ടുബുക്കിലായിരുന്നു എഴുത്ത്. ബുക്കിന്റെ വലതുവശത്ത് നെടുങ്ങാടിയുടെ ഗദ്യമെഴുത്ത് അതിന്റെ ഇടതുവശത്ത് തമ്പുരാന്റെ പദ്യമെഴുത്തും. മണിപ്രവാള ശൈലിയിലായിരുന്നു തമ്പുരാന്റെ പദ്യരചന…….

ഇംഗ്ലീഷ് <<<<<
‘O! heaven, that – such companions thou’ldst unfold, And put in every honest hand a whip, To lash the rascals naked through the world, Even from the East to the West.’

ഇതിന് തമ്പുരാന്‍ നല്‍കിയ പദ്യരൂപം:-

>>>>>പരിഭാഷ
”ഇക്കൂട്ടത്തിലെഴുന്ന നിന്ദ്യഖലരെ-
ത്തന്‍മൂടല്‍ നീക്കിപ്പരം
സൂക്ഷ്മത്തില്‍ ത്തെളിച്ചു സത്യമൂടയോ-
രെല്ലാജ്ജനങ്ങള്‍ക്കുമേ
ചിക്കന്നൂഴി കിഴക്കുതൊട്ടപ്പ പടി
ഞ്ഞാറോളവും തച്ചു പാ-
യിക്കാനായ് വടിയും കൊടുത്തരുളിയാല്‍
നന്നാകുമേ ദൈവമേ!’

LEAVE A REPLY