കൂടത്തായി വ്യാജ ഒസ്യത്ത്: ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി സിപിഎം

ചാ​ത്ത​മം​ഗ​ലം: കൂ​ട​ത്താ​യി കൂ​ട്ട​കൊ​ല കേ​സി​ലെ പ്ര​തി ജോ​ളി​ക്കു​വേ​ണ്ടി വ്യാ​ജ ഒ​സ്യ​ത്തി​ല്‍ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ പാ​ര്‍ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നും സി.​പി.​എം കെ​ട്ടാ​ങ്ങ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​മ​നോ​ജി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പാ​ര്‍​ട്ടി​യു​ടെ സ​ല്‍​പേ​രി​ന് ക​ള​ങ്കം ചാ​ര്‍​ത്തും​വി​ധം പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ണ്‌ ന​ട​പ​ടി​യെ​ന്ന്‌ ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ അ​റി​യി​ച്ചു.

ജോ​ളി​യു​ടെ പേ​രി​ലേ​ക്ക് സ്വ​ത്തു​ക​ള്‍ മാ​റ്റി​യെ​ഴു​തി​യ വ്യാ​ജ ഒ​സ്യ​ത്തി​ല്‍ സാ​ക്ഷി​ക​ളാ​യി ഒ​പ്പി​ട്ട​ത് മ​ഹേ​ഷ്‌, മാ​നോ​ജ് എ​ന്നി​വ​രാ​ണ്.

LEAVE A REPLY